Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GermanMilitants

ഇസ്രയേലിന്‍റെ ഓപ്പറേഷൻ എന്‍റബെയ്ക്ക് അരനൂറ്റാണ്ട്; എതിരാളികളെ കബളിപ്പിച്ച ബെൻസ് കാർ, രഹസ്യങ്ങൾ പുറത്ത്

ഹോ​ളി​വു​ഡ് സി​നി​മ​ക​ളെ പോ​ലും വെ​ല്ലു​ന്ന രം​ഗ​ങ്ങ​ൾ; ച​രി​ത്രം ക​ണ്ട ഏ​റ്റ​വും സാ​ഹ​സി​ക​വും നാ​ട​കീ​യ​വു​മാ​യ സൈ​നി​ക​നീ​ക്കം, അ​താ​ണ് ഓ​പ്പ​റേ​ഷ​ൻ എ​ന്‍റ​ബെ അ​ഥ​വാ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ​ബോ​ൾ​ട്ട്! നാ​ലാ​യി​ര​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച്, മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ അ​തീ​വ​സു​ര​ക്ഷ​യു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ബ​ന്ദി​യാ​ക്കി​യ 106 പേ​ര ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഇ​സ്ര​യേ​ൽ ക​മാ​ൻ​ഡോ​ക​ളു​ടെ മി​ന്ന​ൽ​പ്പോ​ര്; ന​ട​ന്ന​ത്, ഉ​ഗാ​ണ്ട​യി​ൽ, അ​തേ ശ​ത്രു​ക്ക​ളെ കൊ​ന്നു​തി​ന്നി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന, ലോ​കം ക​ണ്ട​തി​ൽ ഏ​റ്റ​വും വെ​റു​ക്ക​പ്പെ​ട്ട ഭ​ര​ണാ​ധി​കാ​രി ഈ​ദി അ​മീ​ൻ എന്ന കൊടുംക്രൂരന്‍റെ നാ​ട്..!

അ​ന്പ​തു വ​ർ​ഷം മു​ന്പു​ന​ട​ന്ന ദൗ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ അ​തീ​വ ര​ഹ​സ്യ ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ലെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​യാ​ണ് ജ​ർ​മ​ൻ മാ​ധ്യ​മ​മാ​യ വെ​ൽ​റ്റ്. വെ​ൽ​റ്റ് ന​ൽ​കി​യ ഔ​ദ്യോ​ഗി​ക അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്ന്, ദൗ​ത്യ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ക്രൈ​സി​സ് മാ​നേ​ജ്‌​മെ​ന്‍റ് ടീ​മി​ൽ നി​ന്നു​ള്ള ര​ഹ​സ്യ​രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്.

1977 ഏ​പ്രി​ലി​ൽ ഇ​സ്ര​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സി​ലെ (ഐ​ഡി​എ​ഫ്) തെ​ര​ഞ്ഞെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്രം ക​ടു​ത്ത സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ളോ​ടെ വ്യ​ക്തി​പ​ര​മാ​യി വി​ത​ര​ണം ചെ​യ്ത 109 പേ​ജു​ക​ളു​ള്ള ഹീ​ബ്രു ഭാ​ഷ​യി​ലു​ള്ള ബു​ക്ക്‌​ലെ​റ്റി​ലെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. ബു​ക്ക്‌​ലെ​റ്റ് ല​ഭി​ക്കു​ന്ന ഓ​ഫീ​സ​ർ, ത​ന്‍റെ യൂ​ണി​റ്റി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ പു​റ​ത്തു​ള്ള​വ​ർ​ക്കോ ഇ​തു കൈ​മാ​റാ​ൻ പാ​ടി​ല്ല എ​ന്ന ക​ർ​ശ​ന​മാ​യ വി​ല​ക്കോ​ടെ​യാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്.

‌ഭീ​തി​യു​ടെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ 90 മി​നി​റ്റ്
1976 ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ടെ​ൽ അ​വീ​വി​ൽ നി​ന്ന് പാ​രീ​സി​ലേ​ക്ക് ഏ​ഥ​ൻ​സ് വ​ഴി പ​റ​ന്ന എ​യ​ർ ഫ്രാ​ൻ​സ് ഫ്ലൈ​റ്റ് എ​എ​ഫ് 139 പാ​ല​സ്തീ​ൻ-​ജ​ർ​മ​ൻ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. 248 പേ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അതിൽ, ഇസ്രേലികളല്ലാത്തവരെ വിട്ടയച്ചു. എന്നാൽ, ഇസ്രേലികളെയും വിമാനത്തിലെ ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. നൂ​റി​ല​ധി​കം വ​രു​ന്ന ഇവരെ ര​ക്ഷി​ക്കാ​ൻ ഇ​സ്രേലി ക​മാ​ൻ​ഡോ​ക​ൾ ന​ട​ത്തി​യ, ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ​ബോ​ൾ​ട്ട് എ​ന്ന അ​തീ​വ ര​ഹ​സ്യ​ദൗ​ത്യ​ത്തി​ന്‍റെ അ​ണി​യ​റ​ക്ക​ഥ​ക​ൾ, അ​തി​ന്‍റെ ആ​സൂ​ത്ര​ണം തുടങ്ങിയവ കമാൻഡോ ഓപ്പറേഷനുകൾക്കുള്ള ഗൈഡ് ആയി മാറി.

കമാ​ൻ​ഡോ​ക​ൾ ത​യാ​റാ​ക്കി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ്ലാനിനെ നാ​ലു ഘ​ട്ട​ങ്ങ​ളാ​യാ​ണു തി​രി​ച്ചി​രു​ന്ന​ത്. ഒ​ന്നാം ഘ​ട്ടം- പ​ഴ​യ ടെ​ർ​മി​ന​ൽ കെ​ട്ടി​ടം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഒ​രു സിം​ഗി​ൾ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ദ്യം റ​ൺ​വേ​യി​ൽ ഇ​റ​ക്കു​ക. ര​ണ്ടാം ഘ​ട്ടം - ബാ​ക്കി​യു​ള്ള സൈ​നി​ക​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി റ​ൺ​വേ​യും എ​യ​ർ​പോ​ർ​ട്ടും പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ക. മൂ​ന്നാം ഘ​ട്ടം ബ​ന്ദി​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റു​ക​യും വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ക​യും ചെ​യ്യു​ക. നാ​ലാം ഘ​ട്ടം- എ​ല്ലാ​വ​രു​മാ​യി സു​ര​ക്ഷി​ത​മാ​യി അ​വി​ടെ​നി​ന്നും തി​രി​കെ പ​റ​ക്കു​ക.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മൂത്തസഹോദരൻ, യോ​നാ​ഥ​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നേ​രി​ട്ടു​ള്ള ക​മാ​ൻ​ഡി​നു കീ​ഴി​ലു​ള്ള സയറത് മ​ത്ക​ൽ എ​ന്ന എ​ലൈ​റ്റ് യൂ​ണി​റ്റി​ലെ മുപ്പത്തിനാല് പ്ര​മു​ഖ സൈ​നി​ക​രാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​നു നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്. ഉ​ഗാ​ണ്ട​ൻ ഏ​കാ​ധി​പ​തി ഈ​ദി അ​മീ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ക​റു​ത്ത മെ​ഴ്സി​ഡ​സ് 220 ഡി ​കാ​റി​ലും ര​ണ്ട് ലാ​ൻ​ഡ് റോ​വ​റു​ക​ളി​ലു​മാ​ണ് ഇ​വ​ർ വി​മാ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി ടെ​ർ​മി​ന​ലി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഈ​ദി അ​മീ​ൻ വ​രു​ന്നു എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഉ​ഗാ​ണ്ട​ൻ സൈ​ന്യ​ത്തി​ന്‍റെ ശ്ര​ദ്ധ തി​രി​ക്കാ​നാ​യി​രു​ന്നു ഈ ​നീ​ക്കം.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ 152 സൈ​നി​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. മു​ൻ​പ് യോം ​കി​പ്പു​ർ യു​ദ്ധ​ത്തി​ൽ ഈ​ജി​പ്തി​ൽ നി​ന്ന് ഇ​സ്ര​യേ​ൽ പി​ടി​ച്ചെ​ടു​ത്ത സോ​വി​യ​റ്റ് നി​ർ​മി​ത ബിടിആർ-152 വാ​ഹ​ന​ങ്ങ​ളും പ്യൂ​ഷോ ലൈ​റ്റ് ട്ര​ക്കു​മാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ച​ത്. പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രെ ചി​കി​ത്സി​ക്കാ​ൻ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രും മെ​ഡി​ക്ക​ൽ സം​ഘ​വും ഈ ​ദൗ​ത്യ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up